തന്റെ പേര് വിൻ സി അലോഷ്യസ് എന്നാക്കിയതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് നടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സംസ്ഥാന ചലചിത്ര പുരസ്കാരത്തിന് ശേഷമാണ് നടി പേരുമാറ്റം പ്രഖ്യാപിച്ചത്. മമ്മൂട്ടി തന്നെ വിൻ സി എന്ന് വിളിച്ചെന്നും അതിനാൽ തന്റെ പേര്
ഔദ്യോഗികമായി അതായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.
എന്നാൽ തന്റെ പേരുമാറ്റത്തിന് പിന്നിലെ തെറ്റിദ്ധാരണ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മമ്മൂട്ടിയെന്ന പേരിൽ മറ്റാരോ ആണ് തനിക്ക് മെസേജ് അയച്ചത്. ഒരു പരിചയക്കാരൻ മമ്മൂട്ടിയുടേതാണ് എന്ന് പറഞ്ഞ് ഒരു നമ്പർ തന്നു. ആ നമ്പറിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന ഞാൻ മെസേജ് അയച്ചു. അതിന് മറുപടിയായി വിൻ സി എന്നാണ് വന്നത്.
ഇതോടെയാണ് പേരുമാറ്റാൻ തീരുമാനിച്ചത്. എനിക്കും ആ പേര് വളരെ ഇഷ്ടമായിരുന്നു. പിന്നീട് ഒരു അവാർഡ് നിശയിൽ മമ്മൂട്ടിയെ കണ്ടു. ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തെ പറ്റി ഐഡിയ ഇല്ല. മമ്മൂക്കയല്ലേ എന്നെ വിൻ സി എന്ന് വിളിച്ചതെന്ന് ഞാൻ ചോദിച്ചു. അല്ല, എന്റെ നമ്പർ വെണമെങ്കിൽ ജോർജേട്ടൻ തരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇത്രയും കാലം മെസേജ് അയച്ചത് മമ്മൂട്ടിക്കല്ലെന്ന് മനസ്സിലായി, വിൻസി പറഞ്ഞു.