പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ. അഗളി പൊലീസാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. എഫ്ഐആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല.
അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ 19 വയസുകാരനായ സിജുവിനാണ് മർദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്നാരോപിച്ചായിരുന്നു മർദനം. ഈ മാസം 24-നാണ് സംഭവം നടന്നത്. വസ്ത്രങ്ങൾ ഉൾപ്പടെ ഊരിമാറ്റി കെട്ടിയിട്ട് തല്ലുകയായിരുന്നു. ഇയാളെ കെട്ടിയിട്ട് വലിച്ച്കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.സിജുവിന്റെ മുഖത്തും കൈക്കും പുറത്തുമുൾപ്പടെ പരിക്കേറ്റിറ്റുണ്ട്. സിജു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
തർക്കത്തിനിടയിൽ യുവാവ് വാനിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകർത്തിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവാവ് മദ്യപിച്ച് മനപ്പൂർവം പ്രശ്നമുണ്ടാക്കിയെന്നാണ് വാഹനത്തിലുള്ളവരുടെ ആരോപണം .















