കൊളംബോ: മനുഷ്യന്റെ അസ്ഥികൾ ഉയോഗിച്ചുണ്ടാക്കിയ മാരകമായ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. മുൻ വിമാന ജീവനക്കാരിയും ബ്രിട്ടീഷ് പൗരയുമായ ഷാർലറ്റ് മേലീയാണ് പിടിയിലായാത്. ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിലാണ് യുവതിയെ മയക്കുമരുന്നുമായി പിടികൂടിയത്. മുൻ വിമാന ജീവനക്കാരിയാണ് ഇവർ.
25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉത്സവിച്ച മനുഷ്യ അസ്ഥികൾകൊണ്ട് നിർമിക്കുന്ന ലഹരിമരുന്നായ കുഷ് ആണ് പിടികൂടിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. 28 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി കണ്ടെടുത്തപ്പോൾ ആദ്യം അതിനെ കുറിച്ച് അറിയില്ലെന്നും ആരോ തന്നെ കുടുക്കാനായി ചെയ്തതാണെന്നുമാണ് യുവതി എക്സൈസിനോട് പറഞ്ഞത്. പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്ന യുവതി വിസ കാലാവധി കഴിഞ്ഞതോടെ രാജ്യം വിടാൻ തയാറെടുക്കുകയായിരുന്നു. മനുഷ്യന്റെ അസ്ഥി പൂർണമായും പൊടിച്ചാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ലഹരി നിർമിക്കുന്നതിന് വേണ്ടി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.