മൈതാനത്ത് വീറും വാശിയും കൊമ്പുകോർക്കലുമൊക്കെ സാധാരണ സംഭവമാണെങ്കിലും അടി പൊട്ടിയാലോ..! അതാണ് ധാക്കയിലെ ഒരു അനൗദ്യോഗിക ടെസ്റ്റിൽ സംഭവിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർ ഷെപ്പോ ന്റുലിയും ബംഗ്ലാദേശ് ബാറ്റർ റിപോൺ മോണ്ടോളുമായിരുന്നു മൈതാനത്ത് ഏറ്റുമുട്ടിയത്.
ചതുർദിന മത്സരമാണ് അങ്കത്തട്ടായത്. ഇരുവരും പരസ്പരം പോരടിക്കുന്നതും ബംഗ്ലാദേശി ബാറ്ററെ ബൗളർ കൈ വയ്‌ക്കുന്നതുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ.അമ്പയറും മറ്റു താരങ്ങളും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അമ്പയർമാരുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാച്ച് ഓഫിഷ്യൽസ് ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Things got out of control between Tshepo Ntuli and Ripon Mondol during the SA Emerging vs Bangladesh Emerging match today and the umpires were forced to intervene pic.twitter.com/EhYC6KVj4u
— Werner (@Werries_) May 28, 2025















