ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിൽ കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലായ എസ് എം സി എൽസ 3 കപ്പലിൽ നിന്ന് നഷ്ടമായ കണ്ടെയ്നറുകളിലൊന്ന് അടിഞ്ഞ ഭാഗത്താണ് ഡോൾഫിന്റെ ജഡം അടിഞ്ഞത്.
അതുകൊണ്ടു തന്നെ കണ്ടെയ്നറിൽ നിന്നുള്ള പദാർത്ഥം ഉള്ളിൽ ചെന്നാണോ മരണമെന്ന സംശയമുണ്ട്. എങ്കിലും നിലവിൽ സ്ഥിരീകരണമില്ല.
ഡോൾഫിന്റെ മരണ കാരണമറിയാൻ വനം വകുപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തും. ഇന്ന് ഉച്ചയോടെയാണ് തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞത്.
കടൽ പന്നിയുടെ ജഡമാണോ എന്ന് സംശയിച്ചെങ്കിലും ഡോൾഫിന്റെ തന്നെ എന്ന് വിദഗ്‌ദ്ധർ സ്ഥിരീകരിച്ചതായി ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സജീവൻ പറഞ്ഞു.















