മുംബൈ: റാപ്പർ എമിവേ ബൻടായി എന്നറിയപ്പെടുന്ന മുഹമ്മദ് ബിലാൽ ഷെയ്ഖിന് വധഭീഷണി. ലോറൻസ് ബിഷ്ണോയിയുടെ അനുയായിയായ ഗോൾഡി ബ്രാറുമായി ബന്ധമുള്ള ആളാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ മുംബൈ പാെലീസ് കേസെടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ടാണ് ഭീഷണി. 24 മണിക്കൂറിനുള്ളിൽ ഒരു കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് റാപ്പർ എമിവേ പാട്ടുകൾ പാടിയിരുന്നു. മൂസാവാലയുമായി ചേർന്ന് പരിപാടികൾ ചെയ്യാൻ പദ്ധതിയിടുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും എമിവേ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്.
സിദ്ധു മൂസാവാലയുടെ കൊലപാതകത്തിൽ ഗോൾഡി ബ്രാറിന്റെയും ലോറൻസ് ബിഷ്ണോയിയുടെയും പങ്ക് തെളിഞ്ഞിരുന്നു. തുടർന്നാണ് മുംബൈ പൊലീസും മറ്റ് അന്വേഷണ ഏജൻസികളും ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ സൽമാൻ ഖാന് നേരെയും ബിഷ്ണോയി സംഘം വധഭീഷണി മുഴക്കിയിരുന്നു.