മലയാളം വെബ് സീരിസുകളിൽ മെഗാഹിറ്റായ കേരള ക്രൈം ഫയൽസ് സീസൺ രണ്ടിന്റെ ട്രെയിലറെത്തി. അജുവർഗീസിനും ലാലിനുമാെപ്പം കണ്ണൂർ സ്ക്വാഡ്. ഡിയർ ഫ്രണ്ട് ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ അർജുൻ രാധാകൃഷ്ണനുമുണ്ട്. ആദ്യ സീസണിൽ
ഷിജു, പാറയിൽ വീട്, നീണ്ടകര എന്നയാളെയും വിലാസവും തേടിയാണ് പൊലീസ് നടന്നതെങ്കിൽ രണ്ടാം സീസണിൽ കാണാത സിപിഒ അമ്പിളി രാജുവിനെ കണ്ടെത്തനാണ് പാെലീസ് ശ്രമം.
ഉദ്വേഗം ജനിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവന്നത്.കേരള ക്രൈം ഫയൽസ് ദ സെർച്ച് ഫോർ സിപിഒ അമ്പിളി രാജു എന്നാണ് രണ്ടാം സീസണിന്റെ പേര്.കിഷ്കിന്ധാ കാണ്ഡത്തിന് തൂലിക ചലിപ്പിച്ച ബാഹുൽ രമേഷാണ് ക്രൈം ഫയൽസ് സീസൺ 2വും എഴുതുന്നത്. അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
ഹരിശ്രീ അശോകൻ, രഞ്ജിത്ത് ശേഖർ, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിൻ ഷെരീഫ്, ജിയോ ബേബി, ഇന്ദ്രൻസ് എന്നിവരും രണ്ടാം സീസണിൽ എത്തുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതമൊരുക്കുന്നത്. സീരിസ് ജിയോ ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.















