ശ്രീനഗർ: ആർഎസ് പുരയിലെ ഇന്ത്യ-പാക് അതിർത്തി സന്ദർശിച്ച് ബോളിവുഡ് നടി ഹിമ ഖുറേഷി. അതിർത്തിയിലെ ബിഎസ്എഫ് വനിതാ സൈനികരുമായും നടി കൂടിക്കാഴ്ച നടത്തി. ബിഎസ്എഫുമായി സഹകരിച്ച് ടൂറിസം വകുപ്പ് ഒക്ട്രോയ് പോസ്റ്റിൽ സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് അവർ.
പരിപാടിയിൽ കശ്മീരിലെ വിനോദ സഞ്ചാരമേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആളുകൾ കശ്മീർ സന്ദർശിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. “ഭീകരവാദം ജയിക്കാൻ അനുവദിക്കരുത്. ജമ്മു കശ്മീരിലേക്ക് വരൂ, യാത്രക്കാരായി വരൂ, വിശ്വാസികളായി മടങ്ങൂ,” അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താൻ ശക്തമായ തിരിച്ചടി നൽകിയ ഇനിടാൻ സൈന്യത്തെയും ബിഎസ്എഫ് ജവാന്മാരെയും ഹുമ ഖുറേഷി പ്രശംസിച്ചു.
“ഇന്ന് ഇവിടെ വന്ന് നമ്മുടെ സൈനികരുമായി, പ്രത്യേകിച്ച് ജീവൻ പോലും വകവയ്ക്കാതെ നമ്മുടെ അതിർത്തികളിൽ കാവൽ നിൽക്കുന്ന വനിതാ സൈനികരുമായി സംവദിക്കാൻ അവസരം നൽകിയതിന് നന്ദി. നിങ്ങൾ നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നത് എത്ര ഭാഗ്യമാണെന്ന് ഞാൻ ഒരിക്കൽ കൂടി മനസിലാക്കി,” അവർ പറഞ്ഞു.
View this post on Instagram
തന്റെ യാത്രയിൽ നിന്നുള്ള ഒരു വീഡിയോ മോണ്ടേജും അവർ ഹുമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ഇന്ത്യ-പാക് സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയിൽ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങളെ സന്ദർശിക്കുന്ന നടിയുടെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.















