തുടരും എന്ന ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയാൻ തെങ്കാശിയിലെ തിരുമല കുമാര സ്വാമി ക്ഷേത്രത്തിലെത്തി നടൻ മോഹൻലാൽ. അറുമുഖന് മുന്നിൽ സ്വർണവേലാണ് താരം കാണിക്കയായി സമർപ്പിച്ചത്. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസമാണ് താരം എത്തിയത്. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫാൻ പേജുകളിലൂടെ പുറത്തുവന്നിരുന്നു.
സെങ്കോട്ടയിലെ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് താരം എത്തിയത്. തുടരും എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ഷൺമുഖം എന്നായിരുന്നു. എമ്പുരാന് ശേഷം തിയേറ്ററിലെത്തിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു.
മോഹൻലാല്‍ മുണ്ടുടുത്തെത്തിയ ചിത്രം 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം രൂപയാണ്. തരുൺമൂർത്തി സംവിധായകനായ ചിത്രം ആഗോളതലത്തിലെ തിയേറ്റര്‍ ഷെയര്‍ 98 കോടിയും നേടി.
#Mohanlal at Murugan temple, Thirumalai, Tamilnadu, with his fans
He donated a Thanga Vel to the temple#Thudarum#Empuraan #Successcelebration pic.twitter.com/UTyfr061Ja
— Varun R 🇮🇳 (@VarunNR_79) May 29, 2025
“>