അധിക താരിഫുകൾ പിരിക്കുന്നത് തുടരാൻ യുഎസ് അപ്പീൽ കോടതിയുടെ താൽക്കാലിക അനുമതി. ഇക്കഴിഞ്ഞ ദിവസം ട്രംപ് ചുമത്തിയ അധിക താരീഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് വാണിജ്യ കോടതി കണ്ടെത്തിയിരുന്നു. പ്രസിഡന്റിന് താരീഫ് ചുമത്താൻ അധികാരമില്ലെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ ദിവസം ട്രേഡ് കോടതി കരം പിരിക്കുന്നത് തടഞ്ഞു. ഈ ഉത്തരവിനാണ് താൽക്കാലിക സ്റ്റേ.
അമേരിക്കയിൽ 77 മുതൽ നിലവിലുള്ള അന്താരാഷ്‌ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന്റെ പരിധിയിലാണ് ഡോണൽ ട്രംപ് താരിഫുകൾ പ്രഖ്യാപിച്ചത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിന് താരിഫ് ചുമത്താൻ ആവില്ലെന്നായിരുന്നു വാണിജ്യ കോടതിയുടെ കണ്ടെത്തൽ. വാണിജ്യ കോടതിയുടെ ഉത്തരവ് യുഎസ് അപ്പീൽ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഏപ്രിൽ രണ്ട് മുതൽ വിവിധ നിരക്കുകളിൽ ലോകത്തിലെ പല രാജ്യങ്ങൾക്കും അമേരിക്ക അധിക താരിഫ് ചുമത്തിയിരുന്നു.
ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പ്രശ്നം ചർച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കുകയും ആണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ട്രേഡ് കോടതിയുടെ വിധി ഉണ്ടായത്. രാജ്യത്തെ ആഭ്യന്തര ഉത്പാദനം ശക്തമാക്കുന്നതിന്റെ ഭാഗമായും, മറ്റു താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലും ആണ് അധിക താരിഫ് ചുമത്തിയത്. ട്രേഡ് കോടതി വിധി താൽക്കാലികമായി തടഞ്ഞത് കമ്പനി സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്നതാണ്.















