പാകിസ്ഥാനിലെ വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിൽ 12ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്കൂർ അദ്ദയിലെ ചെക്ക് പോസ്റ്റിലായിരുന്നു ആക്രമണം. അതേസമയം ഒരു ലെഫ്റ്റനൻ്റ് ഉൾപ്പടെ നാലുപേരെ കൊല്ലപ്പെട്ടുള്ളൂവെന്ന് പാകിസ്താൻ സൈന്യം വിശദീകരിക്കുന്നു. ലെഫ്റ്റനന്റ് ദന്യാലാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഏഴുപേർ ചികിത്സയിലാണെന്നും അവർ വ്യക്തമാക്കുന്നു. മരിച്ചവരുടെ ചിത്രങ്ങളും പാകിസ്ഥാൻ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പങ്കുവച്ചു.
#BREAKING: Tehreek e Taliban Pakistan claims to have killed over a dozen Pakistan Army soldiers in an attack on Dri Nishtar Check Post in Angoor Adda of South Waziristan. Pakistan Army has admitted killing of only 4 soldiers including Lieutenant Danyal and injuries to 7 soldiers. pic.twitter.com/1P69mlW0Bs
— Aditya Raj Kaul (@AdityaRajKaul) May 30, 2025















