പഹൽഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികൾ. പുറത്തുവരുന്ന വിവരം അനുസരിച്ച് മലയാളികൾ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അഫ്രീദിയായിരുന്നു മുഖ്യാതിഥി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയിലാണ് അഫ്രീദിയെ മലയാളികൾ വരവേറ്റത്. പരിപാടി എന്തായിരുന്നുവെന്ന കാര്യം
വീഡിയോ വൈറലായതോടെ ഈ നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. 26 വിനോദ സഞ്ചാരികളെയാണ് പാകിസ്ഥാൻ സ്പോൺസേഡ് ഭീകരവാദികൾ പഹൽഗാമിൽ വെടിവച്ച് കൊലപ്പെടുത്തിയത്. മതം ചോദിച്ച ശേഷമായിരുന്നു നിറയൊഴിച്ചത്. ഇതിന് പിന്നാലെയാണ് അഫ്രീദി വിഷം ചീറ്റി രംഗത്തുവന്നത്.
“ഒരുമണിക്കൂറോളം ഭീകരർ പഹൽഗാമിൽ ആൾക്കാരെ കൊന്നൊടുക്കുകയായിരുന്നു. എന്നിട്ടും എട്ടുലക്ഷത്തിൽ ഒരു പട്ടാളക്കാരൻ പോലും അവിടെയെത്തിയില്ല. പക്ഷേ അവർ പാകിസ്താനെയാണ് കുറ്റപ്പെടുത്തുന്നത്. ഭീകരാവാദത്തെ ചുമക്കുന്നതും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നതും ഇന്ത്യ തന്നെയാണ്. എന്നിട്ട് അതിന്റെ പഴി പാകിസ്താന് മേലിടും”—- എന്നായിരുന്നു അന്ന് അഫ്രീദി പറഞ്ഞത്.