തുടരും സിനിമയെയും മോഹൻലാലിനെയും വാനോളം പുകഴ്‌ത്തി സംവിധായകനും നടൻ ധനുഷിന്റെ സഹോദരനുമായ സെൽവരാഘവൻ. തുടരും അതി ഗംഭീര സിനിമയാണെന്നും മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂയെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംവിധാനത്തിന് അല്പം ഇടവേള നൽകിയ സെൽവരാഘവൻ അഭിനയത്തിലും ഒരു കൈ നോക്കുന്നുണ്ട്.
‘‘തുടരും ഒരു അത്യുജ്ജ്വലമായ സിനിമയാണ്. മോഹൻലാൽ സാറിന് മാത്രമേ ഈ സിനിമ ഇത്ര ഗംഭീരമാക്കാൻ കഴിയൂ. എന്തൊരു അതുല്യ നടനാണ്! ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ ഓർത്ത് അത്ഭുതപ്പെടുന്നു.—-സെൽവരാഘവൻ കുറിച്ചു. മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച മുന്നേറിയിരുന്നു.
ഒടിടിയിലും ചിത്രം ഹിറ്റാണ്. മോഹൻലാലിന്റെ പ്രകടനത്തിന് വലിയ ജനപ്രീതിയാണ് നേടുന്നത്. തമിഴ്നാട്ടിലും ചിത്രം വമ്പൻ ഹിറ്റായിരുന്നു. മോഹൻലാലിനൊപ്പം പ്രകാശ് വർമയെന്ന താരവും ഏറെ പ്രശംസ നേടുന്നുണ്ട്. ജോർജ് എന്ന സിഐയുടെ കഥാപാത്രത്തെയാണ് പ്രകാശ് വർമ അവതരിപ്പിച്ചത്.
Brilliant Brilliant movie * Thudarum * is ! Only @Mohanlal sir can pull of this film! What an actor! Mesmerised by the best actor in india!
— selvaraghavan (@selvaraghavan) June 3, 2025