ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് യുകെ എം പി ബോബ് ബ്ലാക്ക്മാൻ. പാകിസ്ഥാൻ ഒരു പരാജിത രാഷ്‌ട്രമാണെന്നും പാക് സൈന്യത്തിന്റെ ഭരണത്തിൽ ദുരിതമനുഭവിക്കുന്നവർ ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘവുമായി ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്‌ട്ര സമൂഹം ഇന്ത്യയ്‌ക്കൊപ്പം നിൽക്കണം. പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പാക് അധീന കശ്മീർ ഇന്ത്യയ്‌ക്ക് തന്നെ വിട്ടുകൊടുക്കണം. ജമ്മുകശ്മീർ ഒരു സംസ്ഥാനമായി രൂപികരിക്കേണ്ടതുണ്ട്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ നമുക്ക് സാധിക്കും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാൻ ചൈനീസ് ആയുധങ്ങൾ വാങ്ങാൻ ചെലവഴിക്കുന്നു”.
പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റും
അന്താരാഷ്‌ട്ര സമൂഹം പാകിസ്താന് നൽകുന്ന പണം ആയുധങ്ങൾ വാങ്ങാനാണ് സൈന്യം ചെലവഴിക്കുന്നതെന്നും ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ എല്ലാ പിന്തുണയും അറിയിക്കുന്നതെന്നും ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.















