13-കാരിയെ അമ്മയുടെ സാന്നിദ്ധ്യത്തിൽ കാമുകനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് എട്ടുതവണ. ഹരിദ്വാറിലാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിക്കൊപ്പമായിരുന്നു മകൾ താമസിച്ചിരുന്നത്. മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചാണ് ലൈംഗികമായി ഉപദ്രവിക്കാൻ രണ്ടുപേർക്ക് കൈമാറിയത്. ആദ്യമായി പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത് ജനുവരിയിലായിരുന്നു. അമ്മയുടെ സാന്നിധ്യത്തിൽ കാറിൽ വച്ചാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിരയാക്കിയതെന്ന് എസ്എച്ച്ഒ വ്യക്തമാക്കുന്നു.
മാർച്ചുവരെ ലൈംഗിക അതിക്രമം തുടർന്നു. പ്രതികളുടെ സംഘം ആഗ്രയിലും വൃന്ദാവനിലും യാത്ര ചെയ്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 8 തവണയാണ് കുട്ടി ബലാത്സംഗം നേരിടേണ്ടിവന്നത്. ഇതെല്ലാം അമ്മയുടെ സാന്നിധ്യത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അമ്മയുടെയും കാമുകന്റെയും പേരിൽ ലീസിനെടുത്ത ഹോട്ടലിലും പെൺകുട്ടി പീഡിക്കപ്പെട്ടു. വിവരം പുറത്തറിയിച്ചാൽ അച്ഛനെ കൊലപ്പെടുത്തുമെന്നാണ് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്.
തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് കുട്ടി വിവരം പിതാവിനെ അറിയിക്കുന്നത്. പിന്നാലെ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ പരാതി സത്യമാണെന്ന് മനസിലാക്കിയ പൊലീസ് മൂന്നുപേർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം വ്യക്തമായി. പെൺകുട്ടിയുടെ മൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തി.















