യുവാവിനൊപ്പമുള്ള അവിഹിത ബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മൈസൂരു ഹാസനിലാണ് സംഭവം. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കെരളൂരു വില്ലേജിലെ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെയാണ് ബേലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായുള്ള ബന്ധം തുടരനാണ് ഇവർ ഉറ്റവരെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം കലക്കിയത്. വീട്ടിൽ ചൈത്രയ്‌ക്കൊപ്പം രണ്ടു മക്കളും ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും കഴിയുന്നുണ്ട്. ഇവരുൾപ്പടെ എല്ലാവരെയും വകവരുത്താനാണ് യുവതി ശ്രമിച്ചത്.
യുവതിയുടെ അവിഹിത ബന്ധം വീട്ടിൽ അറിഞ്ഞതോടെ വഴക്ക് പതിവായിരുന്നു.. തിങ്കളാഴ്ച രാത്രി കുടുംബങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണത്തിൽ ചൈത്ര വിഷം കലർത്തുകയായിരുന്നു.സംശയം തോന്നിയ ഗജേന്ദ്ര ഭക്ഷണം കഴിക്കാതെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ഭക്ഷണ സാമ്പിളുകൾ പൊലീസ് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ ഫലം വന്ന ശേഷമാകും തീരുമാനിക്കുക.















