ടെലിവിഷൻ താരം ഹിന ഖാൻ വിവാഹിതായായി. കാമുകൻ റോക്കി ജയ്‌സ്വാളാണ് വരൻ. ദമ്പതികളുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും
സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വിവാഹ ഫോട്ടോകൾ ഹിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഉറ്റ സുഹൃത്ത്, എന്റെ ശക്തി, എന്റെ പ്രണയം, പ്രണയത്തിന്റെയും ചിരിയുടെയും സന്തോഷത്തിന്റെയും ഒരു ജീവിതകാലം ഇതാ. വാക്കുകൾക്കപ്പുറം അനുഗ്രഹീതമാണ്’ ഹിന കുറിച്ചു.
മാസങ്ങൾക്ക് മുൻപ് തനിക്ക് സ്തനാർബുദം ബാധിച്ചതായും, തേർഡ് സ്റ്റേജ് ആണെന്നും താരം ആരാധകരെ അറിയിച്ചിരുന്നു. അര്‍ബുദവുമായിട്ടുള്ള പോരാട്ടത്തിലാണെന്നും കീമോ ആരംഭിച്ചതിനു പിന്നാലെ തന്റെ മുടി മുറിച്ചെന്നും കണ്‍പീലി കൊഴിഞ്ഞു പോയതെന്നതുമടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ആ ദിനങ്ങളിൽ ഹിനയ്‌ക്കൊപ്പം റോക്കിയുമുണ്ടായിരുന്നു. അന്ന് റോക്കിയെ കുറിച്ച് ഹിന പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു
‘എനിക്കറിയുന്നവരില്‍ ഏറ്റവും നല്ല മനുഷ്യന്, എന്റെ മുടി കളയേണ്ടി വന്നപ്പോള്‍ അവനും മുടി കളഞ്ഞു. എന്റെ മുടി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അവനും മുടി വളര്‍ത്താന്‍ തുടങ്ങിയത്. പാതി വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഒപ്പം നിന്നു. ഏറ്റവും കഠിനമായ ദിവസങ്ങളിലും നമ്മള്‍ പരസ്പരം താങ്ങായി നിലകൊണ്ടു. അദ്ദേഹം എന്റെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാ പെൺകുട്ടികൾക്കും അദ്ദേഹത്തെപ്പോലുള്ള ഒരു പുരുഷനെ അർഹിക്കുന്നു’ ഹിന പറയുന്നു.















