റായ്പൂർ: ഛത്തീസ്ഗഢ് ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. രണ്ട് മാവോയിസ്റ്റ് സംഘത്തലവന്മാരെയും സേന വധിച്ചിരുന്നു. ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റായ ഭാസ്കർ റാവുവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
വനമേഖലയിൽ നടന്ന ഓപ്പറേഷനിൽ എകെ-47 റൈഫിളും സ്ഫോടകവസ്തുക്കളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിരുന്നു.















