ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് നടത്തി സ്വകാര്യ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപറ്റർ റോഡിൽ ഇടിച്ചിറക്കിയത്. പൈലറ്റും യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
സിർസിയിൽ നിന്ന് കേദാർനാഥ് ധാം ക്ഷേത്രത്തിലേക്ക് ഭക്തരെ കൊണ്ടുപോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ക്രെസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ഹെലികോപ്റ്റർ. അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററിന്റെ വാൽ ഭാഗം ഇടിച്ച് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ ഉൾപ്പെടയുള്ള വാഹനങ്ങൾക്ക് കേടുപാടുപറ്റി.
#WATCH | Uttarakhand | A private helicopter en route to Kedarnath Dham made an emergency landing in Guptkashi of Rudraprayag district due to a technical fault. All the people on board the helicopter are safe: Uttarakhand ADG Law and Order Dr V Murugeshan
CEO of UCADA has… pic.twitter.com/Zj1SLluZ7N
— ANI (@ANI) June 7, 2025
സംഭവത്തിന്റ വീഡിയോ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. ചാർ ധാം യാത്രാ സീസണിൽ ഡെറാഡൂൺ, ഫാട്ട, ഗുപ്തകാശി എന്നിവിടങ്ങളിലെ ഹെലിപാഡുകളിൽ നിന്നാണ് ഹെലികോപ്റ്ററുകൾ സർവീസ് നടത്തുന്നുണ്ട്.















