ചെനാബ് റെയിൽവേ പാലം എന്ന എഞ്ചിനീയറിംഗ് വിസ്മയം ഭാരതത്തിന് സമ്മാനിച്ച പെൺകരുത്ത്, പ്രൊഫസർ മാധവി ലത. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നുള്ള ജിയോ ടെക്നിക്കൽ എഞ്ചിനീയർ പ്രൊഫസറാണ്. കഴിഞ്ഞ 17 വർഷമായി ചെനാബ് പാലം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ധീരവനിതയാണ് മാധവി ലത.
സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പ്രതിഞ്ജാബദ്ധമാണ് മാധവി ലതയുടെ പ്രയത്നം അടയാളപ്പെടുത്തുന്നത്. 2,000 ത്തിന്റെ തുടക്കത്തിലാണ് മാധവി ലത ചെനാബ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്ക് ആദ്യ ചുവട് വയ്‌ക്കുന്നത്. തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്നും തന്റെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് കെട്ടിപ്പടുത്തൊരു സുവർണ ജാലകമാണ് ചെനാബ് പാലം.
ഭൂമിശാസ്ത്രപരമായി ലോകത്തിലെ ഏറ്റവും ദുർബലമായതും സങ്കീർണവുമായ സ്ഥലത്ത് റെയിൽവേ പാലം യാഥാർത്ഥ്യമാക്കുക എന്നതായിരുന്നു നിർമാണത്തിലെ പ്രധാന വെല്ലുവിളി. എന്നാൽ വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ അത് സാധ്യമാക്കിയിരിക്കുകയാണ് മാധവി ലത അടങ്ങുന്ന വിദഗ്ധസംഘം.
കുത്തനെയുള്ള ഹിമാലയൻ ചരിവുകൾ ഉയർന്ന ഭൂകമ്പ മേഖലകൾ അതിശക്തമായി വീശിയടിക്കുന്ന കാറ്റ് തുടങ്ങിയ സങ്കീർണതകളേറെയുള്ള ഭൂപ്രദേശത്താണ് പാലം നിർമിച്ചിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വിദഗ്ധയായിരുന്നു മാധവിലത. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലും ഐഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ 1,315 മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്നതാണ് ചെനാബ് പാലം. എഞ്ചിനീയറിംഗ് അത്ഭുതമെന്ന് തന്നെ ചെനാബ് പാലത്തെ വിശേഷിപ്പിക്കാം.















