കീവ്: യുക്രെയ്നിന് നേരെ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുക്രെയ്ൻ വ്യോമസേന. ഒറ്റരാത്രികൊണ്ട് 479 ഡ്രോണുകൾ വിക്ഷേപിച്ചതായാണ് സേന വ്യക്തമാക്കുന്നത്. വെടിനിർത്തലിനുള്ള യുക്രെനിന്റെ അപേക്ഷ റഷ്യ നിരസിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം.
20-ലധികം മിസൈലുകളും യുക്രെയ്നിന് നേരെ പ്രയോഗിച്ചിരുന്നു. മിസൈലുകൾ യുക്രെയ്ൻ സേന വെടിവച്ച് വീഴ്‌ത്തിയതായി സേന അറിയിച്ചു. റഷ്യയുടെ ആക്രമണത്തിൽ യുക്രെയിനിലെ നിരവധി പ്രദേശങ്ങൾ തകരുകയും വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മരണം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ യുക്രെയ്നിന് നേരെ റഷ്യ തുടർച്ചയായി ആക്രമണം നടത്തിയിരുന്നു. ഇതിന് യുക്രെയ്ൻ ശക്തമായ മറുപടി നൽകുകയും ചെയ്തു. റഷ്യൻ ഡ്രോണുകൾ നിർമിക്കുന്ന ഫാക്ടറിയിൽ വ്യോമാക്രമണം നടത്തിയതായും തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചതായും യുക്രെയ്ൻ വ്യോമസേന ആവശ്യപ്പെട്ടു.















