അദാനിക്ക് 10.41 കോടി രൂപ; അംബാനിയുടേത് സൗജന്യ സേവനം; മുഞ്ജലിന് 109 കോടി രൂപ: ഇന്ത്യയിലെ ബിസിനസ് പ്രമുഖരുടെ ശമ്പളം ഇങ്ങനെ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

അദാനിക്ക് 10.41 കോടി രൂപ; അംബാനിയുടേത് സൗജന്യ സേവനം; മുഞ്ജലിന് 109 കോടി രൂപ: ഇന്ത്യയിലെ ബിസിനസ് പ്രമുഖരുടെ ശമ്പളം ഇങ്ങനെ

അതേസമയം അദാനി അദാനി എന്റര്‍പ്രൈസസ് സിഇഒ വിനയ് പ്രകാശിന് 69.34 കോടി രൂപ, ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 06:55 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് ലഭിച്ചത് 10.41 കോടി രൂപ ശമ്പളം. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ അദാനിയുടെ ശമ്പളത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 12% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9.26 കോടി രൂപയാണ് ഗൗതം അദാനിക്ക് ശമ്പളയിനത്തില്‍ കിട്ടിയിരുന്നത്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള ഒമ്പത് ലിസ്റ്റുചെയ്ത സ്ഥാപനങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചത്. അദാനി എന്റര്‍പ്രൈസസ്‌ ലിമിറ്റഡില്‍ (എഇഎല്‍) നിന്ന് 2.54 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം എഇഎലില്‍ നിന്ന് 2.46 കോടി രൂപയായിരുന്നു അദാനിക്ക് ശമ്പളമായി ലഭിച്ചത്. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ നിന്ന് 7.87 കോടി രൂപയും അദ്ദേഹത്തിന് ലഭിച്ചു. ഇതില്‍ 1.8 കോടി രൂപ ശമ്പളവും 6.07 കോടി രൂപ കമ്മീഷനും ഉള്‍പ്പെടുന്നു.

മുന്നില്‍ ഉദ്യോഗസ്ഥര്‍

അദാനി ഗ്രൂപ്പിന്റെ പോര്‍ട്‌സ് ബിസിനസിനെ നയിക്കുന്ന ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ 2024-25 ലെ വാര്‍ഷിക ശമ്പളം 7.09 കോടി രൂപയാണ്. അതേസമയം അദാനി അദാനി എന്റര്‍പ്രൈസസ് സിഇഒ വിനയ് പ്രകാശിന് 69.34 കോടി രൂപ, ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിച്ചു. ഗൗതം അദാനിയേക്കാള്‍ ഏകദേശം 7 ഇരട്ടി തുക!

വലിയ ശമ്പളക്കാര്‍

ഇന്ത്യയിലെ പ്രമുഖ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ മിക്കവാറും എല്ലാ ബിസിനസ് പ്രമുഖരുടെയും ശമ്പളത്തേക്കാള്‍ കുറവാണ് അദാനിയുടെ ശമ്പളം. ടെലികോം ബിസിനസിലെ പ്രമുഖനായ, ഭാരതി എയര്‍ടെല്‍ സ്ഥാപകനായ സുനില്‍ ഭാരതി മിത്തല്‍ 2023-24 ല്‍ 32.27 കോടി രൂപ ശമ്പളമായി നേടി. ബജാജ് ഗ്രൂപ്പ് മേധാവിയായ രാജീവ് ബജാജിന് 53.75 കോടി രൂപ ശമ്പളമായി ലഭിച്ചു. എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ 76.25 കോടി രൂപയും, ഇന്‍ഫോസിസ് സിഇഒ സലില്‍ എസ് പരേഖ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 80.62 കോടി രൂപയും സമ്പാദിച്ചു. ഹീറോ മോട്ടോര്‍കോര്‍പ്പ് എംഡിയായ പവന്‍ മുഞ്ജലിന് 109 കോടി രൂപ ലഭിച്ചതായി കണക്കുകള്‍ പറയുന്നു.

അംബാനിയുടെ സൗജന്യ സേവനം

അതേസമയം ശമ്പളം വാങ്ങാതെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനി ജോലി ചെയ്യുന്നത്. കോവിഡ്19 മഹാമാരി ആരംഭിച്ചതിനുശേഷം മുകേഷ് അംബാനി തന്റെ സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം കൈപ്പറ്റിയിട്ടില്ല. അതിനു മുന്‍പ് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം 15 കോടി രൂപയായിരുന്നു.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം 82.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവിക്കായി മുകേഷ് അംബാനിയുമായാണ് മത്സരിക്കുന്നത്. 2022ല്‍ അദാനി ഈ സൂചികയില്‍ ഒന്നാം സ്ഥാനം കുറച്ചുകാലം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിന്റെ വന്‍ ഇടിവ് വരുത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ സ്ഥാനം നഷ്ടപ്പെട്ടു.

Tags: mukesh ambanisalarygautam adaniKaran Adanisunil mittalrajeev bajajbillioners
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies