അന്നം നൽകിയ മനുഷ്യന്റെ സംസ്കാര ചടങ്ങിന് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. അവൻ അയാളെ അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനും അന്ത്യ ചുംബനം നൽകാനുമാണ് എത്തിയതെന്ന് പറഞ്ഞാൽ ഒരു പക്ഷേ വിചിത്രമെന്ന് തോന്നിയേക്കാം. എന്നാൽ അതാണ് നടന്നത്. ഒരു കുരങ്ങായിരുന്നു ആ അതിഥി.
ജാർഖണ്ഡിലെ ദിയോഘറിൽ നിന്നുള്ള അതി വൈകാരികമായ വീഡിയോയാണ് ഏവരുടെയും മിഴി നിറച്ചത്. മനുഷ്യനും മൃഗവും തമ്മിലുള്ള ഏറ്റവും മനോഹര ബന്ധത്തിന്റെ കാഴ്ചകളെന്നാണ് ആ ദൃശ്യത്തെക്കുറിച്ച് നെറ്റിസൺസ് പറയുന്നത്. മൃഗസ്നേഹിയായ മുന്ന സിംഗാണ് മരിച്ചത്. അയാൾ പലപ്പോഴും റൊട്ടിയുൾപ്പടെയുള്ള ആഹാരം കുരങ്ങുകൾക്ക് നൽകിയിരുന്നു.
देवघर: शख्स की अंतिम यात्रा में पहुंचा बंदर, वीडियो वायरल
◆ ये बंदर शख्स के शव को चूमकर काफी देर तक बैठा रहा
◆ इस अद्भुत पल ने भावुक कर दिया…#monkey #monkeyfuneral | Monkey Reaches Funeral pic.twitter.com/2MO9xbGb9z
— News24 (@news24tvchannel) June 9, 2025
മുന്ന സിംഗിന്റെ മൃതദേഹം വീടിന് മുന്നിൽ അന്തിമ ചടങ്ങുകൾക്കായി കിടത്തിയപ്പോഴാണ് കുരങ്ങ് എത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികിൽ ഇരുന്ന കുരങ്ങ് സങ്കടപ്പെടുന്നതും കാണാമായിരുന്നു. അദ്ദേഹത്തിന് അന്ത്യ ചുംബനവും നൽകിയ കുരങ്ങ് മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പമിരുന്നതായി പ്രാദേശികരും പറഞ്ഞു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.















