കണ്ണൂര്‍: ചാനല്‍ ചര്‍ച്ചക്കിടെ ആര്‍എസ്എസിനെതിരെ അടിസ്ഥാനരഹിതമായ അപകീർത്തിപ്പെടുത്തുന്ന പരാമര്‍ശം ഉന്നയിച്ച റിജില്‍ മാക്കൂറ്റി കോടതിയില്‍ ഹാജരാകാൻ ഉത്തരവ്. ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ കൊന്നതെന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കൂറ്റിക്ക് കോടതിയുടെ സമന്‍സ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സത്യവിരുദ്ധമായ പ്രസ്താവന നിരന്തരം ആവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കിയത് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹ് കെ ശ്രീജേഷാണ്. പരാമര്‍ശങ്ങള്‍ സംഘടനയ്‌ക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എം. ആര്‍.ഹരീഷ് മുഖേന അയച്ച വക്കീല്‍ നോട്ടീസ് റിജില്‍ പരസ്യമായി കത്തിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ കെ ശ്രീജേഷ് കോടതിയെ സമീപിച്ചത്.















