മഹാരാഷ്‌ട്ര പ്രീമിയർ ലീഗിൽ റായ്ഗഡ് റോയൽസിനെതിരായ മത്സരത്തിൽ പുനേരി ബാപ്പയുടെ വിക്കറ്റ് കീപ്പർ സൂരജ് ഷിൻഡെയുടെ റൺ ഔട്ട് ത്രോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരേസമയം സ്‌ട്രൈക്കർ എന്റിലെയും നോൺ സ്ട്രൈക്കെർ എന്റിലെയും സ്റ്റമ്പുകൾ എറിഞ്ഞ് കൊള്ളിച്ചാണ് സൂരജ് ഷിൻഡെ താരമായത്.
റായ്ഗഡ് റോയൽസിന്റെ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലാണ് ഈ അപൂർവ പുറത്താക്കൽ സംഭവിച്ചത്. ബാറ്ററുടെ പാഡുകളിൽ ഉരസിയ പന്ത് സൂരജ് ഷിൻഡെയുടെ കൈവശമെത്തി. ക്രീസിലുണ്ടായിരുന്ന റായ്‌ഗഡിന്റെ സിദ്ധേഷ് വീറിനെ റണ്ണൗട്ട് ചെയ്യാൻ സൂരജ് സ്‌ട്രൈക്കർ എൻഡിലെ സ്റ്റമ്പിൽ കൊള്ളിച്ച പന്ത് തെറിച്ച് നോൺസ്‌ട്രൈക്കർ എന്റിലെ സ്റ്റമ്പിലും കൊള്ളുകയായിരുന്നു. ഇതോടെ ഈ സമയം ക്രീസിന് പുറത്തുണ്ടായിരുന്ന ഹർഷ് മൊഗവീര ഗോൾഡൻ ഡക്കായി പുറത്തായി.
Ek teer do nishaane just got real 😱
A bizarre run-out in the Maharashtra Premier League you rarely see in cricket
WATCH Maharashtra Premier League 👉 Puneri Bappa v Eagle Nashik Titans | LIVE NOW on Star Sports 2 & JioHotstar pic.twitter.com/bcWD9hVk1Y
— Star Sports (@StarSportsIndia) June 10, 2025
ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച്, പന്ത് എറിയുന്നതിനിടക്ക് ഏത് ഘട്ടത്തിലും ഒരു ബാറ്റർ റൺ ഔട്ടാകാനുള്ള സാധ്യതയുണ്ട്. കീപ്പറുടെ യഥാർത്ഥ ത്രോ ഒരു സജീവ റൺ-ഔട്ട് ശ്രമമായിരുന്നതിനാൽ, സ്റ്റാമ്പിൽ തട്ടിയുള്ള ഡിഫ്ലെക്ഷൻ ലൈവ് ഓവർത്രോ ആയി കണക്കാക്കപ്പെട്ടു. ഇതാണ് നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന ഹർഷ് മൊഗവീര പുറത്താകാൻ കാരണം.















