വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് യുവതി വിവാഹം നിർത്തിച്ചത്. ഈ വിവാഹവുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് മണ്ഡപത്തിൽ വച്ചു തന്നെ അറിയിക്കുകയായിരുന്നു.
ഗംഭീരമായ വിവാഹഘോഷയാത്രയോടെയാണ് വരൻ വധുവിന്റെ വീട്ടിലെത്തിയത്. സംഗീതത്തിന്റെ അകമ്പടിയിലായിരുന്നു ചടങ്ങുകൾ. യുവാവിന്റെ കൈകൾ സിന്ദൂരം തൊടുന്ന ചടങ്ങിനിടെ വിറയ്‌ക്കുന്നതുവരെ എല്ലാം നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയത്. വധുവിന്റെ നെറുകിൽ സിന്ദുരം തൊടുന്നതിനിടെ യുവാവിന്റെ കൈവിറച്ചു.
ഇതോടെ വധു ഇടഞ്ഞു. വരന് ഭ്രാന്താണെന്നും തനിക്ക് ഈ വിവാഹം വേണ്ടെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അങ്കലാപ്പിലായ വരനും കുടുംബവും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങാൻ ഒരുക്കമായിരുന്നില്ല.
ഞങ്ങൾ ഇവിടെയത്തിയത് വിവാഹത്തിനാണ്. സിന്ദൂരം തൊടുന്നതിനിടെ എന്റെ കൈവിറച്ചു.അവന് ഭ്രാന്താണെന്ന് പറഞ്ഞ് അവൾ ഓടിപോവുകയായിരുന്നു— വരൻ വിഷമത്തോടെ പറഞ്ഞു. ഭാഭുവ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഇരുകൂട്ടരെയും പൊലീസ് വിളിപ്പിച്ചെങ്കിലും വിവാഹം നടന്നില്ല. സ്ത്രീധന തുക മടക്കി നൽകാൻ വധുവിന്റെ വീട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പണമെല്ലാം വിവാഹ ചെലവിനായെന്ന് വരന്റെ വീട്ടുകാരും പറഞ്ഞു. നിലവിൽ ആരും പരാതി നൽകിയിട്ടില്ല.
वो पागल है, मैं शादी नहीं करूंगी: शादी के सिंदूर दान की रस्स के दौरान दूल्हा का हाथ हिल गया और इसके बाद लड़की ने शादी से इनकार कर दिया. लड़की ने कहा कि लड़का पागल है.#kaimur #Bihar #BiharNews pic.twitter.com/rCtE68R2VI
— FirstBiharJharkhand (@firstbiharnews) June 9, 2025















