ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകപദവി ഏറ്റെടുത്തതിന് പിന്നാലെ ഏകദിനത്തിലും ബിസിസിഐ പുതിയ ക്യാപ്റ്റനെ പരിഗണിക്കുന്നു. രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദിനത്തിൽ രോഹിത്തിന്റെ ഭാവിയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ബിസിസിഐക്കും സെലക്ഷൻ കമ്മിറ്റിക്കും രോഹിത് നായക സ്ഥാനത്ത് തുടരുന്നതിനോട് താത്പ്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്.
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ഇതുുണ്ടായില്ലെന്ന് മാത്രമല്ല, ഏകദിനത്തിൽ തുടരാനും രോഹിത് തീരുമാനിച്ചു. 2027 ലോകകപ്പു വരെ തുടരാൻ തീരുമാനിച്ചാൽ രോഹിത്തിന്റെ പ്രായം 40ൽ എത്തും.
അപ്പോൾ അദ്ദേഹത്തിന്റെ ഫിറ്റ്നസിലും നായക സ്ഥാനത്തിലു പ്ലേയിംഗ് ഇലവനിൽ പോലും ചോദ്യങ്ങൾ ഉയർന്നേക്കാം. അതേസമയം ടീമിന്റെ ഭാവി മുന്നിൽ കണ്ട് ബിസിസിഐ ഒരു തലമുറമാറ്റത്തിനാണ് ആഗ്രഹിക്കുന്നത്. ശുഭ്മാൻ ഗില്ലിനൊപ്പം സജീവമായി ശ്രേയസ് അയ്യറിനെയും നായക സ്ഥാനത്ത് പരിഗണിക്കുന്നുണ്ട്. വരും പരമ്പരകളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായേക്കാം.















