ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്തും. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന ജലമേള ഇത്തവണ ഓഗസ്റ്റ് 30 ലേക്ക് മാറ്റുകയായിരുന്നു. ബോട്ട് റേസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു. വള്ളംകളിയുടെ സംഘാടനം മെച്ചപ്പെടുത്താനും പുതിയ മാനദണ്ഡങ്ങൾ തയാറാക്കാനുമായി സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ അവതരിപ്പിച്ചു. 2,51 കോടി രൂപ വരവുണ്ടായപ്പോൾ 2,85 കോടി രൂപയാണ് ചെലവായത്. 34.20 ലക്ഷം രൂപയാണ് കടം.വരവ് ചെലവ് കണക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചു.
ചൂരൽ മല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളം കളി മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. കൂടാതെ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്കുണ്ടായ 20 ലക്ഷം രൂപയുടെ അധിക ചെലവും മുൻ വർഷങ്ങളിലെ വള്ളം കളിയുടെ ഗ്രാൻഡ് കുടിശിക 27 ലക്ഷവും ചേർത്ത് 61 ലക്ഷം രൂപയാണ് ആകെ ബാധ്യത.















