പാലക്കാട്: തെളിവെടുപ്പിനിടെ എസ്ഐയുടെ പിസ്റ്റൽ തട്ടിയെടുക്കാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ അടിച്ചുരുട്ടി പൊലീസ് ഉദ്യാേഗസ്ഥർ. പാലക്കാട് കൽമണ്ഡപത്താണ് സംഭവം. വാറങ്കൽ സ്വദേശിയായ സെട്ടിമണിയെയാണ് പൊലീസ് പിടികൂടിയത്.
പ്രതി ഏഴര ലക്ഷം രൂപയാണ് പ്രതിഭാനഗർ സ്വദേശിയുടെ വീട്ടിൽ നിന്ന് ഇയാൾ മോഷ്ടിച്ചത്. ഈ കേസിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിയുടെ അതിക്രമം. എസ്ഐ ചോദ്യം ചെയ്യുന്ന നേരം ബെൽറ്റിൽ വച്ചിരുന്ന പിസ്റ്റൾ ഇയാൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
കസബ എസ്ഐ എച്ച് ഹർഷാദിന്റെ പിസ്റ്റളാണ് തട്ടിയെടുക്കാൻ നോക്കിയത്. എസ്ഐ ഉടനെ കൈ തട്ടിമാറ്റിയതിനാൽ പിസ്റ്റൾ കൈക്കലാക്കാൻ കഴിഞ്ഞില്ല. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 70-ലധികം മോഷണക്കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















