കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് അറസ്റ്റിലായത്. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
മാനാഞ്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. പെൺകുട്ടി ബസിൽ കയറിയതിന് പിന്നാലെ പ്രതിയും ഒപ്പം കയറിയിരുന്നു. തുടർന്ന് കുട്ടിയെ യുവാവ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.















