ബൗണ്ടറി ലൈനിൽ അഭ്യാസ പ്രകടനം നടത്തിയെടുക്കുന്ന ക്യാച്ചുകൾക്ക് കൂച്ചുവിലങ്ങ്. എം.സി.സി ബൗണ്ടറി ലൈനിൽ അപ്പുറവും ഇപ്പുറവും നിന്ന് ക്യാച്ചുകൾ എടുക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പരിഷ്കരിച്ചു. ‘ബണ്ണി ഹോപ്’ എന്ന് വിളിക്കുന്ന ക്യാച്ചുകളുടെ നിയമത്തിലാണ് മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ഭേദഗതി വരുത്തിയത്.
2023ൽ ബിഗ്ബാഷ് ലീഗിനിടെ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ താരമായ മൈക്കൽ നെസർ, സിഡ്നി സിക്സേഴ്സിന്റെ താരമായ ജോർദാൻ സിൽക്കിനെ പുറത്താക്കാൻ എടുത്ത ക്യാച്ചും. 2020 ലെ ടോം ബാൻഡൻ മാറ്റ് റെൻഷാ സഖ്യത്തിന്റെ റിലേ ക്യാച്ചുമാണ് പൊളിച്ചെഴുത്തിന് ആധാരമായത്. ഈ ക്യാച്ചുകൾ വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ബൗണ്ടറി ലൈൻ കടക്കുന്ന പന്തുകൾ അതിർത്തിവര കടന്ന ഫീൾഡർമാർ അവിടെ നിന്നുകൊണ്ട് വായുവിൽ ചാടി തട്ടിത്തട്ടി തിരികെ ഗ്രൗണ്ടിലെത്തിച്ച ശേഷം കൈപിടിയിലൊതുക്കുന്ന ക്യാച്ചുകളാണ് നിരോധിച്ചത്.ഇനിമുതൽ ബൗണ്ടറിക്ക് അകത്തുനിന്ന് മാത്രമെ ഫീൾഡർക്ക് ഇത്തരത്തിൽ ക്യാച്ചെടുക്കാൻ സാധിക്കൂ.( ഉദാഹരണത്തിന് ടി20 ലോകകപ്പിൽ സൂര്യകുമാർ എടുത്ത ക്യാച്ച്)
👏 Amazing catch today in the @BBL!
Under Law 19.5, the catch is deemed lawful.
The key moment is when he first touches the ball, which is inside the boundary. He’s airborne for his second contact.pic.twitter.com/ZTWMjAhffT
— Lord’s Cricket Ground (@HomeOfCricket) January 9, 2020
ഫീൾഡർ ബൗണ്ടറി ലൈൻ കടക്കുന്നതിന് മുൻപ് പന്ത് അതിർത്തിവരയ്ക്കുള്ളിൽ തന്നെ തട്ടിയുയർത്തിയ ശേഷം അതേ ഫീൾഡർ ലൈൻ കടന്നാലും ഗ്രൗണ്ടിന് അകത്തുള്ള പന്ത് തിരികെയെത്തി കൈപിടിയിലൊതുക്കാം. ഇത് അനുവദിനിയമാണ്. നിയമം ഈ മാസം മുതൽ പ്രാബല്യത്തിൽ വരും. 2026 ഓക്ടോബർ മുതൽ എംസിസിയുടെ നിയമസംഹിതയിലും ഉൾപ്പെടുത്തും.















