തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയാണ് മരിച്ചത്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
വെള്ളിയാഴ്ച രാത്രി മുറി തുറക്കാത്തതിൽ സംശയം തോന്നിയ ഭർതൃവീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അപർണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷമാണ് അപർണയും അക്ഷയ്‌യും തമ്മിലുള്ള വിവാഹം നടന്നത്. മരണകാരണം വ്യക്തമല്ല.
ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അപർണയുടെ ഫോണിലെ വിവരങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.