ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ മനോഹരമായ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. നടി അനുഷ്ക ശർമ്മയും തന്റെ പിതാവിന് പിതൃദിന ആശംസകൾ പങ്കുവെക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. ഒപ്പം മകൾ വാമിക തന്റെ പിതാവ് വിരാട് കോലിക്ക് എഴുതിയ രസകരമായ ഒരു കുറിപ്പിന്റെ ചിത്രവും പങ്കുവച്ചു.
അനുഷ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഹെഡ് ഫോണിൽ പാട്ട് കേട്ട് ആസ്വദിക്കുന്ന തന്റെ പിതാവിന്റെ ചിത്രവും വാമിക കോലിക്കെഴുതിയ കുറിപ്പുമുണ്ടായിരുന്നു.
“അദ്ദേഹത്തെ കാണാൻ എന്റെ സഹോദരനെപ്പോലെയാണ്, അച്ഛൻ തമാശക്കാരനാണ്, എന്നെ ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാറുണ്ട്.ഞാൻ അദ്ദേഹത്തെ മെയ്‌ക്കപ്പ് ചെയ്ത് കളിക്കാറുണ്ട്… ഞാൻ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു.. അദ്ദേഹവും എന്നെ ഇത്രയധികം സ്നേഹിക്കുന്നു…” വാമിക ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ പറയുന്നു. കുറിപ്പിന് കീഴിൽ കുഞ്ഞുവാമികയുടെ അപൂർണമായ ഒപ്പുമുണ്ട്.
View this post on Instagram
“ഞാൻ ആദ്യമായി സ്നേഹിച്ച പുരുഷൻ, നമ്മുടെ മകൾ ആദ്യമായി സ്നേഹിച്ചയാൾ…ലോകത്തുള്ള എല്ലാ അച്ഛന്മാർക്കും പിതൃദിനാശംസകൾ,” പോസ്റ്റിന് അടിക്കുറിപ്പായി അനുഷ്‍ക എഴുതി. എന്നിരുന്നാലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത് കുഞ്ഞ് വാമികയുടെ നിഷ്‍കളങ്കമായ കുറിപ്പാണ്. ചിലർ അവൾ പേരെഴുതി ഒപ്പിട്ട രീതിയെ പ്രശംസിച്ചു. മറ്റുചിലർ കമന്റിൽ അവളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ ആവർത്തിച്ചു.















