ബ്രിട്ടനിലുടനീളം വേരോട്ടമുള്ള ലൈംഗിക കുറ്റവാളി സംഘമായ പാക് ഗ്രൂമിങ് ഗ്യാങ്ങി നെതിരെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ . നാഷണൽ ക്രൈം ഏജൻസിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. 800-ലധികം ഗ്രൂമിങ് ഗ്യാങ് കേസുകൾ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യെവെറ്റ് കൂപ്പർ വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതോടെയാണ് പാക് ഗ്രൂമിങ് സംഘങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. 2014 ലാണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. ചെറിയ കുട്ടികളെ മയക്കമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഇവർ ലൈംഗിക തൊഴിലാളികളാക്കി മാറ്റും. ചൈല്‍ഡ് കെയര്‍ ഹോമുകളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും പത്തും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ വലയിലാക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഒരു പട്ടണത്തിൽ മാത്രം ഏകദേശം 1,400 കുട്ടികൾ ഇവർക്ക് ഇരയായതായി കണ്ടെത്തിയിരുന്നു.
പാക് പുരുഷൻമാർ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വീടുകളിൽ താമസിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. വടക്കൻ ഇംഗ്ലണ്ടിലെ റോതർഹാം റോച്ച്‌ഡെയ്‌ലിൽ, ഓക്‌സ്‌ഫോർഡ്, ബ്രിസ്റ്റിൽ എന്നിവിടങ്ങളിൽ നാല് പതിറ്റാണ്ടുകളായി ഈ സംഘങ്ങൾ വിലസിയിരുന്നെങ്കിലും കാര്യമായ നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല.
മുൻപ് പാക് ഗ്രൂമിംഗ് ഗ്യാങ്ങിനെതിരെ ദേശീയ അന്വേഷണം നടത്തണമെന്ന് ആവശ്യത്തോട് കെയർ സ്റ്റാർമർ മുഖം തിരിച്ചിരുന്നു. വിഷയത്തിൽ യുകെ സർക്കാരിനെതിരെ ഇലോൺ മസ്ക് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.