മലാപ്പറമ്പ് പെൺവാണിഭം; ബിന്ദുവിന്റെ ഭർത്താവിന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലാപ്പറമ്പ് പെൺവാണിഭം; ബിന്ദുവിന്റെ ഭർത്താവിന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 09:54 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഉ​ദ്യോ​ഗസ്ഥർ പിടിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം പ്രതിയും സെക്സ് റാക്കറ്റിന്റെ നടത്തിപ്പുകാരിയുമായ ബിന്ദുവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇരുവരെയും ഒളിവിൽ പോകുകയായിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരിയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. കേസിൽ യഥാക്രമം 11, 12 പ്രതികളാണിവർ.

പെൺവാണിഭക്കേസിലെ മുഖ്യപ്രതിയായ ബിന്ദുവുമായി പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. ഷൈനിത്തും സനിത്തും ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരായിരുന്നു. ഇതിൽ ഷൈനിത്തിന്റെ അക്കൗണ്ടിലേക്ക് ഇടപാടുകാരുടെ പണം വന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴി പല അക്കൗണ്ടികളിലേക്കാണ് പണം വാങ്ങിയിരുന്നത്. 2022-ൽ നടത്തിപ്പുകാരിയായ ബിന്ദു സമാനരീതിയിൽ പിടിയിലായിരുന്നു . ആ സമയത്താണ് പ്രതികളായ പൊലീസുകാരുമായി ബന്ധം സ്ഥാപിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നുമാണ് പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒൻപതുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്.

Tags: Arrestsex racketmalaparambu
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies