പാലക്കാട്: പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരി മേലേമഠം വെങ്ങാമറ്റത്തില്‍ ലിസി(50)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. കല്ലടിക്കോട് ചുങ്കത്ത് വച്ചാണ് അപകടം. കാറിനെ മറികടക്കുന്നതിനിടെ ബൈക്കിൽ നിന്നും റോഡിലേക്ക് തെയ്‌റിച്ച് വീണ ലിസിയുടെ ശരീരത്തിലൂടെ എതിരെവന്ന പിക്കപ്പ്‌വാൻ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ലിസിയുടെ മകൻ ടോണി തോമസിനും പരിക്കേറ്റു.















