എട്ടുവർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരാൻ കരുൺ നായർക്ക് അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനമാണ് അതിന് വഴിയൊരുക്കിയത്. ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കിടെ താൻ ഇക്കാലയളവിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ക്രിക്കറ്റർ തുറന്നു പറഞ്ഞു.
പ്രമുഖനായ ഒരു ഇന്ത്യൻ ക്രിക്കറ്റർ തന്നോന്ന് വിരമിക്കാൻ പറഞ്ഞു തുടർന്ന് ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ കളിക്കാൻ ഉപദേശിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിൽ കളിക്കുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം നേടാമെന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്.
എന്നാൽ നിരുത്സാഹം കരുണിനെ തളർത്തിയില്ല. ക്രിക്കറ്റിനോടുള്ള അഭിനിവേശം വർദ്ധിച്ചതേയുള്ളു. വിട്ടുകൊടുക്കാതെ അയാൾ പൊരുതി, കൂടുതൽ കഠിനാദ്ധ്വാനം ചെയ്ത് ആഭ്യന്തര ക്രിക്കറ്റിൽ ഏവർക്കും ബാറ്റുകൊണ്ടാണ് അയാൾ മറുപടി നൽകിയത്. അതേസമയം ആ പ്രമുഖനായ ക്രിക്കറ്റർ ആരാണെന്ന് വെളിപ്പെടുത്താൻ കരുൺ നായർ തുനിഞ്ഞില്ല.















