ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിൽ നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. അമ്മയ്‌ക്ക് ഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് താരം ദിവസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് മടങ്ങിയത്.
ഐസിയുവിൽ ചികിത്സയിൽ തുടരുകയായിരുന്നു മാതാവ്. അതസമയം നിലവിൽ അവർ പൂർണമായും സുഖം പ്രാപിച്ചിട്ടില്ലെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ഗംഭീർ വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. ഇന്നലെ നടന്ന പരിശീലന സെഷനിലും താരം പങ്കെടുത്തു. ഇത് ഇന്ത്യൻ ടീമിന് വലിയൊരു ആശ്വാസമാണ് നൽകുന്നത്.
താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ടീമാണ് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്. തലമുറ മാറ്റത്തിന് വിധേയമാകുന്ന ടീമിന് ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച രോഹിത്-കോഹ്ലി എന്നിവരുടെ വിരമിക്കലിന് ശേഷനുള്ള ആദ്യ പരമ്പര കൂടിയാണിത്. ജസ്പ്രീത് ബുമ്രയെയും രവീന്ദ്ര ജഡേജയെയും മാറ്റിനിർത്തിയാൽ കൂടുതൽപേർക്കും ഇംഗ്ലണ്ടിൽ മത്സര പരിചയമില്ല. അതേസമയം ഹർഷിത് റാണയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.















