ന്യൂഡൽഹി: ക്രൊയേഷ്യൻ സന്ദർശനത്തിനിടെ ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവികിന് വെളളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിർമിച്ച മെഴുകുതിരി സ്റ്റാൻഡാണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. അമൂല്യമായ പട്ടച്ചിത്ര പെയിന്റിംഗ് പ്രധാനമന്ത്രി ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവികിന് മ്മാനിച്ചു.
രാജസ്ഥാനിലെ പരമ്പരാഗത ലോഹനിർമാണ സംരംഭത്തിന്റെ ഉദാഹരണമാണ് ഈ മെഴുകുതിരി സ്റ്റാൻഡ്. പുരാതന കൊത്തുപണി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക ഡിസൈനുകളോടെയാണ് ഇവ നിർമിച്ചിരിക്കുന്നത്. മനോഹരമായ ആകൃതിയിൽ വ്യത്യസ്ത പാറ്റേണുകളോടെയാണ് ഒരുക്കിയത്.
വെള്ളി കരകൗശല വൈദഗ്ധ്യത്തിന് പേരുകേട്ടതാണ് ഉദയ്പൂർ, ജയ്പൂർ നഗരങ്ങൾ. പഴയ കൊട്ടാരങ്ങളിലും നിന്നും ക്ഷേത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനുകൾ തയാറാക്കുന്നത്. ഇത് രാജസ്ഥാനി കരകൗശല വിദഗ്ധരുടെ സംസ്കാരവും പാരമ്പര്യവും വ്യക്തമാക്കുന്നു.
ഒഡിഷയിലെ പരമ്പരാഗത ആർട്ടാണ് പ്രധാനമന്ത്രി സമ്മാനിച്ച പട്ടച്ചിത്ര പെയിന്റിംഗ്. തുണിയിലാണ് ഇവ നെയ്തെടുക്കുന്നത്. ഇന്ത്യൻ പുരാണങ്ങളെ ആസ്പദമാക്കിയുള്ള കഥാകളാണ് പെയിന്റിംഗിൽ ആവിഷ്കരിക്കുന്നത്. അധികം പ്രമേയവും ഭഗവാൻ കൃഷ്ണനെയും ജഗന്നാഥ പാരമ്പര്യത്തെയും കുറിച്ചായിരിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.