കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശിയും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ കെ.കെ കുഞ്ഞഹമ്മദാണ് അറസ്റ്റിലായത്. അദ്ധ്യാപക ചേംബറിലും ലോഡ്ജിലും എത്തിച്ചാണ് വിദ്യാർത്ഥിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. തലശ്ശേരിയിലെ ലോഡ്ജിലാണ് പീഡനം നടന്നതെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം.















