പൊലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തിൽ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി, ഭീഷണപ്പെടുത്തൽ,മോഷണം തുടങ്ങിയ വകുപ്പകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സാരിയും ബ്ലൗസും ധരിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പൊലീസ് തിരഞ്ഞിരുന്ന പ്രധാന ക്രിമിനലുകളിൽ ഒരാളായിരുന്നു ദയാശങ്കർ. ഏറെ നാളായി സ്ത്രീവേഷത്തിനുള്ളിൽ മറഞ്ഞിരിക്കുകയായിരുന്നു.
23-കാരനായ പ്രിൻസ് ചൗളയുടെ പരാതിയിലാണ് നിലവിലെ അറസ്റ്റ്. ദയാശങ്കറും സംഘവും ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പൊലീസ് നിരവധി തവണ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ ഇയാളുടെ അടുപ്പക്കാരിൽ ഒരാൾ നൽകിയ വിവരത്തിന് പിന്നാലെ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാകുന്നത്.
राजस्थान के जोधपुर में एक फरार हिस्ट्रीशीटर को पकड़ने पहुंची पुलिस तब चौंक गई, जब आरोपी अपने ही घर में साड़ी-ब्लाउज पहनकर घूंघट ओढ़े बैठा मिला। pic.twitter.com/wwl5p5ywqP
— निशीकांत त्रिवेदी 🇮🇳 (@nishikantlive) June 19, 2025















