അമരാവതി: അന്താരാഷ്ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശാഖപ്പട്ടണത്ത് യോഗാദിനാചരണം സംഘടിപ്പിക്കും. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് പരിപാടി നടക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകൾ യോഗാദിനാചരണത്തിൽ പങ്കെടുക്കും.
#WATCH | Visakhapatnam, Andhra Pradesh: People gather along the beach to take part in International Yoga Daya celebrations which will be presided over by PM Narendra Modi, in attendance of CM Chandrababu Naidu. pic.twitter.com/Mjru9Nvtli
— ANI (@ANI) June 21, 2025
സംസ്ഥാനത്തുടനീളം പരിപാടി സംഘടിപ്പിക്കുമെന്നും രണ്ട് കോടിയിലധികം ആളുകൾ ഇതിന്റെ ഭാഗമാകുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഹമ്മദാബാദിലെ അദലാജ് വാവിൽ നടക്കുന്ന യോഗാദിനാചരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും.11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജമ്മുകശ്മീരിലെ ഉധംപൂരിലെത്തും.
#WATCH | Kurukshetra: Haryana CM Nayab Singh Saini, Governor Bandaru Dattatreya and Yoga Guru Swami Ramdev kickstart the celebrations of the 11th International Day of Yoga at Brahma Sarovar, Kurukshetra.
Source: Aastha TV pic.twitter.com/wlUVBIdNk2
— ANI (@ANI) June 20, 2025
2015 മുതലാണ് ലോകമെമ്പാടും അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. രാജ്യത്തുടനീളം വിവിധയിടങ്ങളിൽ യോഗാദിനം ആചരിച്ചു. ഹരിയാനയിലെ ബ്രഹ്മസരോവറിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഗവർണർ ബന്ദാരു ദത്താത്രേയ എന്നിവർ പങ്കെടുത്തു. ലഡാക്കിലെ പാംഗോങിൽ ഇന്ത്യ ടിബറ്റൻ ബോർഡർ സുരക്ഷാസേന യോഗാദിനാചരണത്തിന്റെ ഭാഗമായി.
#WATCH | ITBP performed Yoga on the banks of Pangong Tso at BOPs Dhan Singh Thapa and Chartse (24 Bn, Leh), located at 14,100–14,200 feet, on International Yoga Day.
Source: ITBP pic.twitter.com/mzuKIj9SGh
— ANI (@ANI) June 20, 2025
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലും യോഗാദിനാചരണം നടന്നു. ആയിരക്കണക്കിന് ആളുകൾ ടൈംസ് സ്ക്വയറിൽ നടന്ന യോഗയിൽ പങ്കെടുത്തു.
CGI New York, in collaboration with Times Square, hosted a vibrant Yoga Session at the iconic Crossroads of the World – Times Square! Here are a few more glimpses from this energising celebration of wellness and unity.
Source: India in New York pic.twitter.com/WH8QNy0MPB
— ANI (@ANI) June 20, 2025















