പാരീസ്: പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. ആദ്യ ത്രോയിൽ തന്നെ 88.16 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ഒന്നാമതെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാം സ്ഥാനവും ബ്രസീലിയൻ താരം (86.62) മൂന്നാം സ്ഥാനവും നേടി.
സീസണിലെ ഡയമണ്ട് ലീഗിൽ നീരജ് ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ഈ സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്. ആദ്യ ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താനായെങ്കിലും തൊട്ടടുത്ത ത്രോയിൽ 85.10 മീറ്ററിലാണ് താരം ഫിനിഷ് ചെയ്തത്. മറ്റ് മൂന്ന് ത്രോകൾ ഫൗളാവുകയും ചെയ്തു. എട്ട് വർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ നീരജ് പിന്നിട്ടിരുന്നു.















