തൃശൂർ: ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ സവാദാണ് അറസ്റ്റിലായത്. കേസിന് പിന്നാലെ ഒളിവിൽപോയ സവാദിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് സവാദിനെതിരെ കേസെടുത്തത്. യുവതി പ്രതികരിച്ചതോടെ സവാദ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെയാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്.
2023-ലും ഇയാൾക്കെതിരെ സമാനകുറ്റത്തിന് കേസെടുത്തിരുന്നു. യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഇയാൾ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.















