ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനും സെഞ്ച്വറി തിളക്കം. മൂന്ന് സെഞ്ച്വറികളുടെ ബലത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 454 റൺസെന്ന നിലയിലാണ്.
വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി146 പന്തില്‍ ഏഴാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് ഗ്രൗണ്ടിൽ സമ്മർ സോള്‍ട്ട് അടിച്ചാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്. 178 പന്തിൽ 134 റൺസെടുത്ത പന്ത് പുറത്തായതിനുപിന്നാലെ ഇംഗ്ലണ്ട് ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമായി.
147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും റണ്ണൊന്നുമെടുക്കാത്ത കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. പന്ത് പോയ പിന്നാലെ വന്നവർ താളം കണ്ടെത്താൻ വിഷമിച്ചു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് നാല് വിക്കറ്റെടുത്തു. ഒടുവിൽ വന്ന ശാർദൂൽ താക്കൂറിനെയും (1 )സ്റ്റോക്സ് മടക്കിയതോടെ ഇന്ത്യക്ക് രണ്ടാം ദിനം വളരെപ്പെട്ടന്ന് 4 വിക്കറ്റുകൾ നഷ്ടമായി. വാലറ്റത്ത് രവീന്ദ്ര ജഡേജ പുറത്തകാതെ നിൽക്കുന്നതാണ് പ്രതീക്ഷ.















