ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ദിനം സ്കോർ ബോർഡിൽ രണ്ടു റൺസുകൂടി കൂട്ടിച്ചേർക്കുമ്പോഴേക്ക് ക്യാപ്റ്റൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 8 റൺസെടുത്ത താരത്തെ ബ്രൈഡൻ കാഴ്സാണ് പുറത്താക്കിയത്. ഗിൽ വീണതിന് പിന്നാലെ ക്രീസിലെത്തിയ പന്ത് സ്വതസിദ്ധ ശൈലിയിലാണ് ബാറ്റ് വീശുന്നത്.
ഇതിനിടെ കെ.എൽ രാഹുൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഏഴ് ബൗണ്ടറികൾ സഹിതമാണ് താരം അർദ്ധ സെഞ്ച്വറി നേടിയത്. നേരത്തെ ജയ്സ്വാൾ നാല് റൺസിനും സായ് സുദർശൻ 30 റൺസുമെടുത്ത് പുറത്തായിരുന്നു. കെ.എൽ രാഹുൽ 54 റൺസുമായും റിഷഭ് പന്ത് 17 റൺസുമെടുത്ത് ക്രീസിലുണ്ട്. 350 ന് മുകളിലുള്ള ഒരു വിജയലക്ഷ്യം മുന്നോട്ട് വയ്‌ക്കാനാകും ഇന്ത്യ ശ്രമിക്കുക.