നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിന്റെ തോൽവിയെയും സാംസ്കാരിക നായകരുടെ പ്രചാരണത്തെയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹം സംസ്കാരിക നായകരെ കളിയാക്കിയത്. എഴുത്തുകാരൻ സച്ചിദാനന്ദൻ ഉൾപ്പടെയുള്ളവർ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചേദിച്ച് നിലമ്പൂരിൽ എത്തിയിരുന്നു.
ഇതിന് പിന്നാലെ സംസ്കാരിക നായകർ സ്വരാജിന് വേണ്ടി ഒരു പ്രത്യേക യോഗവും നിലമ്പൂരിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രത്യേക ഉപഹാരങ്ങൾ പ്രതീക്ഷിച്ചാണ് സ്വരാജിന് എഴുത്തുകാർ പിന്തുണ പ്രഖ്യാപിച്ചതെന്ന് സോഷ്യൽ മീഡിയയിലും ചർച്ചകൾ വ്യാപകമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ 11,000 ലേറെ വോട്ടിനാണ് സ്വരാജ് തോൽവി രുചിച്ചത്. സ്വന്തം പഞ്ചായത്തിലും എൽഡിഎഫിന്റെ കാലിടറിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പരിഹാസവും
കാട്ടാന വന്നു. ജനം ക്ഷമിച്ചു
കാട്ടുപന്നി വന്നു. ജനം ക്ഷമിച്ചു
കടുവ വന്നു. ജനം ക്ഷമിച്ചു
കാട്ടുപോത്ത് വന്നു. ജനം ക്ഷമിച്ചു
സാംസ്കാരിക നായകർ വന്നു.
ജനം പ്രതികരിച്ചു—- ഇതാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.