ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ അനുഭവം പങ്കുവച്ച് മജിഷ്യൻ ഗോപിനാഥ് മുതുകാട്. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് ഖത്തറിലെ വ്യോമപാത അടച്ചത്. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ കുടുങ്ങിയ ഗോപിനാഥ് മുതുകാട് നിലവിൽ സുഹൃത്തിന്റെ വീട്ടിലാണ്. തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിപോവുകയായിരുന്നു ഗോപിനാഥ് മുതുകാട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
“ഇവിടെ എല്ലാം നോർമൽ. ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കൻ ബേസിന് നേരെയായിരുന്നു. അത് ആകാശത്ത് വച്ചുതന്നെ ഖത്തർ തകർത്തു എന്നാണറിഞ്ഞത്. പിന്നീട് എല്ലാം ശാന്തമായതോടെ എയർപോർട്ടിൽ നിന്ന് പുറത്തേക്ക് പോരാൻ അനുവാദം തന്നു. സുഹൃത്ത് ഷംസീർ ഹംസയുടെ വീട്ടിൽ എത്തി. ഇന്നലെ ക്യാൻസൽ ചെയ്ത ടിക്കറ്റ് ഇന്നത്തേക്ക് ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവർക്കെല്ലാം നിറഞ്ഞ സ്നേഹം”- ഗോപിനാഥ് പറഞ്ഞു.













