ടെലിവിഷൻ താരം റാഫിയുമായി വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി വ്ലോഗർ മഹീന മുന്ന. നിരന്തരമായി ഉയരുന്ന ചോദ്യങ്ങളെ തുടർന്നാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. ഒത്തുപോകാൻ എല്ലാവഴിയും നോക്കിയ ശേഷമാണ് ഇരുവർക്കും നല്ലതെന്ന് തോന്നി പിരിഞ്ഞതെന്നും അവർ പറഞ്ഞു. കോമഡി ചെയ്യുന്ന ആൾക്കാർ എപ്പോഴും അങ്ങനെയാണെന്ന് വിചാരിക്കരുത്. അവർക്ക് വേറൊരു മുഖമുണ്ടെന്നും മഹീന പറയുന്നു.
അതേസമയം വേർപിരിയാനുള്ള കാരണം രണ്ടുപേരുടെയും ഇടയിലുള്ളതാണ്. സ്വകാര്യതയെ മാനിക്കുന്നതിനാൽ അത് തുറന്ന് പറയാനാകില്ലെന്നും അവർ വ്ലോഗിൽ വ്യക്തമാക്കി.തേയ്‌ക്കുക എന്ന് പറയുന്നത് ചതിക്കുന്നത് തന്നെയാണല്ലോ അല്ലേ. അത് ആൺകുട്ടികൾക്കും പറ്റും. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും 100 ശതമാനം നല്ലവരല്ല.
റാഫിയുടെ പ്രശസ്തി കണ്ടാണ് വിവാഹം ചെയ്തതെന്നാണ് പലരും പറയുന്നത്. എന്താണ്, പ്രശസ്തി അത് എപ്പോൾ വേണമെങ്കിലും പോകാം. അതിന് പിന്നിൽ ജീവിതമുണ്ട്. പണമായാലും എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാം. പണമായാലും അങ്ങനെതന്നെ.
എനിക്ക് എന്റെ ലൈഫ് നോക്കിയേ പറ്റുകയുള്ളൂ. എനിക്ക് ജീവിക്കണമെങ്കിൽ ഞാൻ തന്നെ കഷ്ടപ്പെടണം. അല്ലാതെ, ഞാൻ ഇവിടെ വന്നതുകൊണ്ടാണ് വേർപിരിഞ്ഞതെന്ന് വിചാരിക്കരുത്.
കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ വന്നത്. യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരികളാണോ? എന്നും അവർ വീഡിയോയിൽ ചോദിക്കുന്നു. ടിക്ടോക്ക് വീഡിയോകളിലൂടെ പ്രശസ്തനായ താരമാണ് റാഫി. പിന്നീട് കോമഡി പരിപാടികളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. റാഫിയുടെ ആരാധികയായിരുന്നു മഹീന. പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.















