അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. “ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി. ഡൽഹി സർവ്വകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു സർവകലാശാല , ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ഒസ്മാനിയ സർവ്വകലാശാല എന്നിവിടങ്ങളിൽ എബിവിപി അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും റാലികളും സംഘടിപ്പിച്ചു.
ഭാരതീയ ജനാധിപത്യ ചരിത്രത്തിൽ 1975 ജൂൺ 25-നുള്ള രാത്രി ഒരു കറുത്ത അധ്യായമായി നിലകൊള്ളുന്നു. ഭരണാധികാരത്തിന്റെ മോഹത്തിൽ മുങ്ങിയിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഭരണഘടന, പൗരാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ തകർത്തു കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് വെറും ഒരു രാഷ്‌ട്രീയ പ്രഖ്യാപനം മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യയുടെ ആത്മാവിനേയാണ് അന്നത്തെ സർക്കാർ ആക്രമിച്ചത്.
1973 മുതൽ 1977 വരെയുള്ള എന്ന കാലഘട്ടം എബിവിപി യുടെ സംഘടനാ ശക്തിയുടെയും നേതൃപാടവ ത്തിന്റെയും സുവർണകാലമായി കണക്കാക്കപ്പെടുന്നു. ഗുജറാത്തിലെ നവനിർമാണ ആന്ദോളനിലും 1974 മാർച്ച് 18ന് പട്ടണയിൽ വിദ്യാർത്ഥികളുടെ മേൽ നടന്ന ക്രൂരമായ പോലീസ് വെടിവയ്‌പ്പിനെതിരെ നടന്ന പ്രതിഷേധത്തിലും എബിവിപി മുൻനിരയിൽ നിലകൊണ്ടിരുന്നു.
ജയപ്രകാശ് നാരായണന്റെ സബൂർണ വിപ്ലവത്തിനുള്ള ആഹ്വാനം ഏറ്റെടുത്ത് എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. സ്വരാജ്യത്തിന് വേണ്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജനാധിപത്യ രീതിയിലുളള്ള പ്രതിഷേധങ്ങൾ നടത്തേണ്തിന്റെ അനിവാര്യതയെക്കുറിച്ച് 1974 ൽ മുംബൈയിൽ നടന്ന രജത ജയന്തി ആഘോഷത്തിനിടയിൽ അന്നത്തെ എബിവിപി ദേശീയ സംഘടന സെക്രട്ടറി മദൻ ദാസ് ദേവി വ്യക്തമാക്കിയിരുന്നു.ആ മഹത്തായ ആശയം ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള എബിവിപിയുടെ പോരാട്ടത്തിനുള്ള ഉത്പ്രേരകമായി .
അടിയന്തരാവസ്ഥക്കാലത്ത് എബിവിപിയുടെ അനേകം പ്രവർത്തകരെ ഇന്ദിരാഗാന്ധി തടവിലാക്കിയിരുന്നു. അരുൺ ജെയ്റ്റ്‌ലി, റാം ബഹദൂർ റായ് എന്നീ പ്രമുഖരും ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.1975 നവംബർ 14 മുതൽ ആരംഭിച്ച ലോകസമർസംഘർഷ് സമിതിയുടെ സത്യാഗ്രഹത്തിൽ, 11,000-ത്തിലധികം എബിവിപിയ പ്രവർത്തകർ പങ്കെടുത്തു. അവരിൽ 4,500 പേർ അറസ്റ്റിലായും, നൂറുകണക്കിന് പ്രവർത്തകർ ജയിൽപീഡനങ്ങൾ സഹിച്ചും ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടി.
ഡൽഹി സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിചേർന്നിരുന്നു.1975 ൽ അന്നത്തെ ഡൽഹി സർവ്വകലാശാല യൂണിയൻ പ്രസിഡന്റായ അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ എബിവിപി പ്രതിഷേധം ആരംഭിച്ച ക്യാംപസിലെ ക്രാന്തി ചൗക്കിൽ നിന്നാണ് ബുധനാഴ്ചയും പ്രകടനം തുടങ്ങിയത്.എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, ദില്ലി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഒസ്മാനിയ സർവകലാശാലയിൽ “Dark Days oft Democracy to Rising Democracy” എന്ന പേരിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സെമിനാർ എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയാണ് ഉദ്ഘാടനം ചെയ്തത്.ഹൈദരാബാദ് സർവകലാശാലയിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജാണ് നേതൃത്വം നൽകിയത്.അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇന്ദിരാഗാന്ധി ചവിട്ടി അരച്ചു എന്നും ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ തൃണവത്കരിച്ച് തന്റെ സ്വേച്ഛാധിപത്യത്തിന് അടിയന്തരാവസ്ഥയെ ഉപയോഗിച്ചു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.ആയിരക്കണക്കിന് എബിവിപി പ്രവർത്തകരെ ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദ്ദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















